"ഒറ്റമുലച്ചി" പ്രതിമ

അവകാശ സമരത്തിന്‍റെ
അലയൊലികള്‍ മുഴക്കുമാ-
നാലും കൂടിയ മുക്കില്‍
നാലാളു കാണ്‍കെ
ഒറ്റമുലയും കാട്ടി
ഒരുഗ്ര തപസ്സിനി
തബ്രാക്കളാല്‍
നഗ്നമാക്കപ്പെട്ട മാറില്‍
ഒരുകീറ തുണി വലിച്ചിടാന്‍
സമരം ചെയ്തവര്‍ക്ക് മുന്‍പേ
പാടത്ത് പണി ചെയ്തോരാമ്മതന്‍
പൈതങ്ങള്‍ക്ക്
പശിയടക്കനായ്
പശുവിന്‍പാല്‍ കൊടുപ്പാന്‍
സമരം ചെയ്തൊരാ കീഴാളര്‍
അരിശംമൂത്ത തബ്രാക്കന്മാര്‍
പട്ടിയെ വിട്ടാക്ക്രമിച്ചാ-
കീഴാള സ്ത്രീയുടെ
സ്തനം പറിച്ചെടുത്തു
ചോരവാര്‍ന്നു മരിചോരാസ്ത്രീയുടെ
ഓര്‍മ്മയ്ക്കായ് പണിത "ഒറ്റമുലച്ചി"പ്രതിമ
മാലോകരോടായ് ചോദിക്കുന്നു
ഈ കടുംകൈ ചെയ്തോര്‍ക്ക്
മാപ്പുകൊടുക്കണോ .....?
ദേവി! നിന്മുറിവില്‍ന്നിറ്റിവീഴുന്ന
രക്ത തുള്ളികള്‍ക്ക് പകരം തരുവാന്‍
ഞങ്ങളുടെ ജീവിതം ബാക്കിയുണ്ട്